Sunday, October 25, 2020

Report Writing Competition on 'High Tech School- Declaration'

 First- Kushani Devna Ardra P T(SF1)

Second- Gowri B(HA2)

Third- Sneha B R(SF2)


Prize Winning Reports

First 





Second

 

കേരളത്തിലെ വിദ്യാലയങ്ങൾ ഹൈടെക് മേന്മയിലേക്ക്…

കേരളത്തിൽ ഉടനീളം ഉള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളെയും ഹൈടെക് ആക്കി പ്രഖ്യാപിച്ചു കൊണ്ട് ഉള്ള തീരുമാനം കഴിഞ്ഞ ആഴ്ച്ചയോടു കൂടി മന്ത്രിസഭ തലത്തിൽ അംഗീകാരം നേടികഴിഞ്ഞിരുന്നു.ആ തീരുമാനം നടപ്പിലാക്കാൻ, തിരുവനന്തപുരം നിയോജകമണ്ഡലത്തിൽ,ജി.എച്ച്.എസ്.എസ്.കോട്ടൻഹിൽ 12.10.2020 ചടങ്ങ് നടത്തുവാൻ തീരുമാനിക്കുകയും ചെയ്തിരുന്നു.

12.10.2020.തിങ്കൾ, രാവിലെ 11.00 മണിയോടെ ആരംഭിച്ച ചടങ്ങിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട്,15 സ്കൂൾ അംഗങ്ങളും,5 വിശിഷ്ട വ്യക്തികളും  സാന്നിധ്യം അറിയിച്ചിരുന്നു.ശ്രീ.അൻവർ സാദിന്റെ(കൈറ്റ് സി.ഈ.ഓ.)                           ആമുഖത്തോടുകൂടി ആരംഭിച്ച ചടങ്ങിൽ പൊതുവിദ്യാഭ്യാസ സെക്രട്ടറി ശ്രീ.ഷാജഹാൻ സ്വാഗതം ആശംസിച്ചു.ഈ നേട്ടം കൈവരിച്ചത്തിനു പിന്നിലെ പരിശ്രമങ്ങളുടെ ചെറു രൂപം എന്നോണം പ്രദർശിപ്പിച്ച വീഡിയോയിൽ, ഹൈടെക് ക്ലാസ്സുകളുടെയും ലാബുകളുടെയും എണ്ണം, ചെലവാക്കിയ തുക, ലഭിച്ച സഹായങ്ങൾ, അധ്യാപകർക്ക് നൽകിവരുന്ന ട്രെയിനിങ്,സമഗ്രവിഭവ പോർട്ടൽ എന്നിവയെ കുറിച്ചുള്ള വിവരങ്ങൾ ഉൾപ്പെടുത്തിയിരുന്നു.

ബഹുമാനപ്പെട്ട വിദ്യാഭ്യാസ മന്ത്രി ശ്രീ.രവീന്ദ്രനാഥ് അധ്യക്ഷതവഹിച്ച വേദിയിൽ മുഖ്യമന്ത്രി ശ്രീ.പിണറായി വിജയൻ 11.15ന് ചടങ്ങ് ഉദ്ഘാടനം ചെയ്തു. ധനകാര്യ മന്ത്രി, ഗതാഗത വകുപ്പ് മന്ത്രി, എക്സൈസ് വകുപ്പ് മന്ത്രി, ആരോഗ്യ മന്ത്രി, ജലസേചന വകുപ്പ് മന്ത്രി, ആരാധ്യനായ സ്പീക്കർ എന്നിവരുടെ സാന്നിധ്യത്തിൽ ആണ് ചടങ്ങ് നടന്നത്.മുഖ്യമന്ത്രി തന്റെ ഉദ്ഘാടന പ്രസംഗത്തിൽ കേരളത്തിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളെയും ഹൈടെക് ആയി പ്രഖ്യാപിക്കുകയും, കേരളം ആദ്യ സംപൂർണ്ണ ഡിജിറ്റൽ സംസ്ഥാനമായത്തിലുള്ള സന്തോഷം രേഖപ്പെടുത്തുകയും ചെയ്തു.

4782 സ്കൂളുകൾക്ക് ഈ പ്രയോജനം ലഭിച്ചതായും,11725യു.പി ഹൈടെക് ലാബുകൾ,45000 ഹൈടെ�
 
 
Third 
 
*പൊതുവിദ്യാഭ്യാസ മേഖലയ്ക്ക്‌ ഒക്ടോബർ 12 ചരിത്രദിനം : 90 സ്കൂൾ കെട്ടിടങ്ങൾ ഉദ്ഘാടനം ചെയ്തത് മുഖ്യമന്ത്രി.*
     കേരള സർക്കാരിന്റെ 100 ദിനങ്ങൾ 100 പദ്ധതികളുടെ ഭാഗമായി പൊതുവിദ്യാഭ്യാസ രംഗത്ത് മികവിന്റെ മാറ്റങ്ങൾ. 90 സ്കൂൾ കെട്ടിടങ്ങളുടെ 54 സ്കൂളുകളിലെ പുതിയ കെട്ടിടങ്ങളുടെ നിർമ്മാണോദ്ഘാടനവും ഒക്ടോബർ 12 ന് മുഖ്യമന്ത്രി നടത്തി. വീഡിയോ കോൺഫറൻസിങ്‌ വഴി മുഖ്യമന്ത്രി പിണറായി വിജയൻ ആണ് സ്കൂൾ കെട്ടിടങ്ങളുടെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ചു. 
     100 സ്കൂളുകളിലായി മൊത്തം 1617 ക്ലാസ്സ്/ സ്മാർട്ട് റൂമുകളും 248 ലാബുകളും 62 ഹാളുകളും തീയറ്ററുകളും 82 അടുകള - ഡൈനിംഗ് ഹാളുകളും 2573 ശൗചാലയങളും സജ്ജമാക്കിയിട്ടുണ്ട്.  കിഫ്ബി ഫണ്ടിനൊപം ജനപ്രതിനിധികളുടെ ഫണ്ടും തദ്ദേശസ്ഥാപനങ്ങളുടെ ഫണ്ടും ജനങ്ങൾ സമാഹരിച്ച ഫണ്ടും ഉപയോഗിച്ചാണ് നിർമാണം നടത്തിയത്.
     "നമ്മുടെ കുട്ടികൾക്ക് മികച്ച പഠനാന്തരീക്ഷം ഉണ്ടാക്കുക.  അവരുടെ വളർച്ചയ്ക്ക് സഹായകരമാകുന്ന സാഹചര്യങ്ങൾ ഒരുക്കുക,  മികവിന്റെ കേന്ദ്രങ്ങളിലൂടെ സർക്കാർ ലക്ഷ്യമിടുന്നത് ഇതാണ്.  പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തെ  നെഞ്ചേറ്റിയ ജനങ്ങളുടെ പിന്തുണയാണ് സർക്കാരിന്റെ കരുത്തെന്ന്‌" മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

Wednesday, October 14, 2020

Report on 'Mission Better Tomorrow', Talk Series Conducted by SPC

 


'Mask Challenge' by Team SPC

 സ്റ്റുഡന്റ് പോലീസ് കേഡറ്റ് തിരുവനന്തപുരം സിറ്റി പോലീസ് ജില്ലയുടെ നേതൃത്വത്തിൽ തയ്യാറാക്കിയ മാസ്കുകളുടെ വിതരണോത്ഘാടനം ബഹുമാനപെട്ട സംസ്ഥാന പോലീസ് മേധാവി നിർവഹിച്ചു. കേഡറ്റുകളിൽ നിന്നും മാസ്ക് സ്വീകരിച്ചാണ് സംസ്ഥാന പോലീസ് മേധാവി ഉത്ഘാടനം നിർവഹിച്ചത്. ചടങ്ങിൽ ശ്രീ. മനോജ്‌ എബ്രഹാം ഐ. പി. എസ്, ശ്രീ. ശ്രീജിത്ത്‌ ഐ. പി. എസ്, ശ്രീ. പി. വിജയൻ ഐ. പി. എസ്, ശ്രീ. അനൂപ് കുരുവിള ജോൺ ഐ. പി. എസ്, സോഷ്യൽ മീഡിയ ഡെപ്യൂട്ടി ഡയറക്ടർ ശ്രീ. പ്രമോദ്  എന്നിവർ പങ്കെടുത്തു. തിരുവനന്തപുരം സിറ്റി പോലീസ് ജില്ലയിലെ എസ്. പി. സി കുടുംബങ്ങൾക്ക്  നൽകുവാൻ 2000 മാസ്കുകൾ തയ്യാറാക്കി വരുന്നു. ആദ്യ ഘട്ടത്തിൽ 500 മാസ്ക്കുകൾ തയ്യാറാക്കിയിട്ടുണ്ട്.