എസ്പിസി
വെർച്വൽ ക്ലാസ് റൂമിന്റെ അഞ്ചാം ദിനമായിരുന്നു ഇന്ന് (5 സെപ്റ്റംബർ
2020). നവമാധ്യമ അവബോധം എന്നതായിരുന്നു വിഷയം. ശ്രീ അബ്ദുറഹ്മാൻ അമൻ
(National Teachers Awardee, ICT Cyber Expert, Kasaragod) സാറായിരുന്നു
അവതാരകൻ .
നമ്മുടെ ദൈനംദിന
ജീവിതത്തിലെ മാധ്യമങ്ങൾക്കുള്ള പങ്ക് വളരെ വലുതാണ്. നവ മാധ്യമങ്ങൾ
ഉപയോഗിക്കുമ്പോൾ ഉണ്ടാകുന്ന ഗുണങ്ങളും,ദോഷങ്ങളെയും കുറിച്ചുള്ളതായിരുന്നു
ഇന്നത്തെ ക്ലാസ് .എന്തൊക്കെ സുരക്ഷ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് സോഷ്യൽ
മീഡിയ ഉപയോഗിക്കാമെന്നും, സ്ക്രീൻ അഡിക്ഷന് കാരണമാകുന്ന പ്രധാന
കാരണങ്ങളും,ഇൻറർനെറ്റ് എന്തിനു വേണ്ടി ഉപയോഗിക്കണം എന്നതിനെക്കുറിച്ചും സാർ
പറഞ്ഞു.
ഇൻറർനെറ്റ് നാം
ഉപയോഗിക്കുമ്പോൾ നമുക്ക് വളരെ വലിയ ഉപകാരം ആണ് ലഭിക്കുന്നത്.
സാമൂഹ്യമാധ്യമങ്ങൾ അതോടൊപ്പം തന്നെ ഡിജിറ്റൽ മീഡിയകൾ ആദ്യമായി നമുക്ക്
ചെയ്യുന്ന ഗുണം, ദൂരം ഇല്ലാതാക്കി കളയുന്നു. ഫോൺ വിളിക്കുന്നതിനേക്കാൾ
മുൻപ് ഒരു ചാറ്റ് വഴി നമുക്ക് കാര്യങ്ങൾ അറിയിക്കാൻ പറ്റുന്നുണ്ട്.
രണ്ടാമത്തെ ഗുണം വളരെ കുറഞ്ഞ സമയം കൊണ്ട് ഉപയോഗപ്പെടുത്താൻ കഴിയുന്നു. ഒരു
കത്ത് ഒരാഴ്ച എടുക്കുന്ന സമയത്ത്, ഒരു ചാറ്റിനു സെക്കൻഡുകൾ മാത്രംമതി
.അതിനപ്പുറമേ ചെലവ് വളരെ കുറവാണ്. ഒരുമാസത്തേക്ക് നമ്മൾ റീചാർജ് ചെയ്താൽ
വളരെ ചെറിയ പൈസ മാത്രം മതി നമ്മുടെ ഓരോ ചാറ്റിനും .അതുപോലെ, വീട്ടിൽ
ഇരുന്ന് ജോലി ചെയ്താൽ പോലും നമുക്ക് സമ്പാദിക്കാൻ പറ്റുന്ന ഒരുപാട്
കാര്യങ്ങൾ ഇന്ന് ഓൺലൈനിൽ ഉണ്ട് .
നവമാധ്യമങ്ങൾ
നമുക്കു ഉപകാരപ്പെടുന്നത് പോലെ തന്നെ നാം ശ്രദ്ധാപൂർവ്വം
ഉപയോഗിച്ചില്ലെങ്കിൽ നേരെ വിപരീതമായി നമുക്ക് അപകടങ്ങൾ ഒരുപാട് ഉണ്ടാകാൻ
സാധ്യതയുള്ള ഒരു മേഖല കൂടിയാണ് ഇൻറർനെറ്റ്, ഇൻറർനെറ്റ് കൊണ്ട്
ഉപയോഗിക്കുന്ന ഉപകരണങ്ങളും. ശ്രദ്ധിച്ചില്ലെങ്കിൽ നമ്മുടെ ജീവനും നമ്മൾ
കാരണം മറ്റുള്ളവരുടെ ജീവനും നഷ്ടമായേക്കാം.
നമ്മുടെ
പ്രവർത്തനങ്ങൾ പരിധി വിടുകയും നിയന്ത്രണമില്ലാത്ത രീതിയിൽ ഡിജിറ്റൽ
ഡിസ്പ്ലേയിലോട്ട് നമ്മൾ ഇടപെടുമ്പോൾ ,ശാരീരിക മാനസിക പ്രശ്നങ്ങളും, സുരക്ഷാ
മാനദണ്ഡങ്ങൾ പാലിക്കാതെ ഓൺലൈൻ വ്യാപാരവും വ്യവഹാരവും എല്ലാം നടത്തുമ്പോൾ
സാമ്പത്തിക മായിട്ടുള്ള പ്രശ്നങ്ങളും ഉണ്ടാകുന്നുണ്ട്. സാമ്പത്തികം
നഷ്ടപ്പെട്ടാൽ ഒരു പരിധി വരെയെങ്കില്ലും തിരിച്ചു പിടിക്കാം. എന്നാൽ
ശാരീരിക മാനസിക പ്രശ്നങ്ങൾ തിരിച്ചുപിടിച്ച് അതിൽ നിന്ന് രക്ഷ ലഭിക്കാൻ
വളരെ പ്രയാസമാണ്. ശാരീരിക പ്രശ്നങ്ങളിൽ ഏറ്റവും വലുതായിട്ട് വരുന്നത്
കണ്ണിനു വരുന്ന പ്രശ്നങ്ങളാണ്. നമ്മുടെ ശരീരത്തിലെ ഏറ്റവും പ്രധാന
അവയവങ്ങളിൽ ഒന്നാണ് കണ്ണുകൾ .രാത്രി ഇരുണ്ട മുറിയിൽ നിന്നുകൊണ്ട് സ്മാർട്ട്
ഫോൺ ഉപയോഗിച്ചാൽ 1024 X 768 pixel rate മിനിമം വരുന്ന പ്രകാശവും, ചൂടും,
ഇരുണ്ട മുറിയിൽ നിന്നും നമ്മുടെ കണ്ണിലേക്ക് തുളച്ചു കയറും. ചൂടും
പ്രകാശവും ഒരേസമയം ഇമവെട്ടാതെ നിൽക്കുന്ന കണ്ണിലേക്ക് തുളച്ചു കയറുകയും,
കയറുമ്പോൾ കണ്ണിന്റെ കാഴ്ച ശക്തി വളരെ പെട്ടെന്ന് നഷ്ടമാകാനും
സാധ്യതയുണ്ട്.നിരന്തരമായ സ്മാർട്ട്ഫോണിന്റെയും ലാപ്ടോപ്പിന്റെയും
ഇൻറർനെറ്റ് ഉപകരണങ്ങളുടെയും ഉപയോഗം നമ്മെ മറ്റ് ജോലികളിൽ നിന്നും
പിന്തിരിപ്പിക്കുകയും ഇൻറർനെറ്റ് അഡിക്ഷൻ ഡിസോർഡർ എന്ന അവസ്ഥയിലേക്ക്
എത്തിക്കുകയും ചെയ്യുന്നു. ഏകദേശം അഞ്ഞൂറോളം കുട്ടികളെയാണ് കോഴിക്കോട്
കുതിരവട്ടം മാനസിക ആരോഗ്യ കേന്ദ്രത്തിൽ ഓരോ വർഷവും ചികിത്സിക്കാനായി
കൊണ്ടുവരുന്നത് .
ഇൻറർനെറ്റ്
അഡിക്ഷൻ കുറയ്ക്കുവാൻ വേണ്ടി ഇൻറർനെറ്റ് ഉപകരണങ്ങൾ ഒരു നിശ്ചിത സമയം
വെച്ചുകൊണ്ട് ഉപയോഗിക്കുകയും , നമുക്ക് അത്യാവശ്യമുള്ള കാര്യങ്ങൾക്കും
വേണ്ടി മാത്രം ഇൻറർനെറ്റ് ഉപയോഗിക്കുന്ന ഒരു രീതിയിലേക്ക് മാറുകയും
ചെയ്യണം. എങ്കിൽ ഒരു പരിധിവരെ നമുക്ക് ഇൻറർനെറ്റ് അഡിക്ഷൻ ഇല്ലാതാക്കാൻ
സാധിക്കും. ഇത്രയും പറഞ്ഞു കൊണ്ട് സർ ക്ലാസ് അവസാനിപ്പിച്ചു.
-അൽ ഫാത്തിമ ഷാജഹാൻ (SPC സീനിയർ കേഡറ്റ്, കോട്ടൺ ഹിൽ)
No comments:
Post a Comment