ഇന്ന് (22 ആഗസ്റ്റ്2020 ) എസ്പിസി വെർച്വൽ ക്ലാസ്സ് റൂമിന്റെ നാലാം ദിനമായിരുന്നു. ശ്രീ സിജു സാറായിരുന്നു മുഖവുര നടത്തിയത്.
ആഗസ്റ്റ്
6, 9 എന്നീ തീയതികളിൽ ജപ്പാന് ഏറ്റുവാങ്ങേണ്ടിവന്ന ആ തീരാവേദന ഇന്നും
ലോകം മനസ്സുകൾ നിറഞ്ഞുനിൽക്കുകയാണ്. സമാധാനപരമായ ആവശ്യത്തിനുമാത്രം
ന്യൂക്ലിയർ ഊർജം ഉപയോഗിക്കപ്പെടുമെന്ന് ആൽബർട്ട് ഐൻസ്റ്റീൻ പോലും
ചിന്തിച്ചിരുന്നു. എന്നാൽ വാസ്തവത്തിൽ സംഭവിച്ചത് മറ്റൊന്നാണ് ,അതിൽ
ഏറ്റവും വലിയ ഉദാഹരണങ്ങളാണ് ഹിരോഷിമ-നാഗസാക്കി എന്നിവ .1980കളിൽ
ലോകക്രമത്തിൽ ഏറ്റവും മുൻപന്തിയിൽ സമ്പത്ത് വ്യവസ്ഥയായിരുന്ന റഷ്യയിൽ
സംഭവിച്ച ഒരു ആണവദുരന്തത്തെ പറ്റിയായിരുന്നു ക്ലാസ്. " പ്രിപ്പയറ്റ് നഗരവും
ചെർണോബിൽ ദുരന്തവും. "എന്നതായിരുന്നു വിഷയം. ശ്രീ ബി എസ് ചന്ദ്രമോഹൻ സാർ
(നാഷണൽ സ്കിൽ ഇന്ത്യ മിഷൻ )ആയിരുന്നു അവതാരകൻ .
ചരിത്രത്തിലെ
ഏറ്റവും വലിയ ആണവ ദുരന്തമാണ് ചെർണോബിൽ ന്യൂക്ലിയർ ദുരന്തം . 1986 ഏപ്രിൽ
26നായിരുന്നു അപകടം സംഭവിച്ചത് .മുമ്പ് സോവിയറ്റ് യൂണിയന്റെ
ഭാഗമായിരുന്നതും ഇപ്പോൾ യുക്രൈനിന്റെ ഭാഗമായി നിലനിൽക്കുന്നതുമായ
പ്രിപ്പയറ്റ് എന്ന പ്രദേശത്തെ ചെർന്നോബിൽ ആണവോർജ്ജം പ്ലാന്റിലെ നാലാം നമ്പർ
റിയാക്ടർ പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായത്. റിയാക്ടറിന്റെ രൂപകല്പനയിലെ
പിഴവുകളും ഓപ്പറേറ്റർമാരുടെ പിഴവുകളും കാരണമാണ് ദുരന്തം സംഭവിച്ചത്.
ആണവനിലയത്തിലെ നാലാം നമ്പർ റിയക്ടറിൽ സംഭവിച്ച സുരക്ഷാ പിഴവ്
പരിഹരിക്കുന്നതിനുള്ള പരീക്ഷണങ്ങൾക്കിടയിലാണ് അപകടം സംഭവിച്ചത്. Anatoly
dyatlov,leonid toptunov,Alexander Akimov,എന്നിവരായിരുന്നു അപകടം നടന്ന
സമയത്ത് ഉണ്ടായിരുന്നത്.
റിയാക്റ്റർ എമർജൻസ് ഷട്ട്ഡൗൺ ചെയ്യുമ്പോൾ അതിന്റെ ഇന്ധനഅറയിലെ ചൂട്
കുറക്കാനായി വെള്ളം പമ്പു ചെയ്യണം. ഇതിനായി വെള്ളം പമ്പ് ചെയ്യുന്ന എമർജൻസി
പമ്പുകൾക്ക് പവർ നൽകുന്ന ജനറേറ്ററുകൾ അതിന്റെ മുഴുവൻ കപാസിറ്റിയിൽ എത്താൻ
ഒന്നര മിനിട്ട് സമയം എടുക്കുന്നുവെന്നത് കണ്ടെത്തി അത് പരമാവധി മുപ്പത്
സെക്കന്റിനകത്ത് സംഭവിപ്പിക്കാനുള്ള പരീക്ഷണങ്ങളാണ്
നടത്തിക്കൊണ്ടിരുന്നത്.
ഇതിനായി
റിയാക്ടറിന്റെ പവർ 700 മെഗാവാട്ടിലേക്ക് കുറച്ചു കൊണ്ടുവരുന്നതിനിടെ
അപ്രതീക്ഷിതമായി റിയാക്ടർ പോയ്സണിങ് സംഭവിക്കുകയും റിയാക്ടർ പവർ മുപ്പതു
മെഗാവാട്ടായി കുറയുകയും ചെയ്തു. റിയാക്ടർ പവർ 700 മെഗാവാട്ടിൽ കുറഞ്ഞാൽ
റിയാക്ടർ അസ്ഥിരാവസ്ഥയിലാകുമെന്നും കുറഞ്ഞ ഊർജനിലയിൽ
പ്രവർത്തിപ്പിക്കുന്നത് അപകടമാണെന്നും അതിന്റെ സുരക്ഷാ മാന്വലിൽ
പറഞ്ഞിരിക്കുന്നതിനാൽ പവർ 700 മൊഗാവാട്ടിലേക്ക് ഉയർത്താനായി കൺട്രോൾ റോഡ്
മാന്വലായി ഉയർത്താൻ ശ്രമിച്ചു. ഇതിനെ തുടർന്ന് പവർ 200 മെഗാവാട്ടായി
ഉയർന്നു. പവർ കൂടുതലായി ഉയർത്താനുള്ള ശ്രമങ്ങൾ വിജയിച്ചില്ല. പരീക്ഷണം
മറ്റൊരു ദിവസത്തേക്ക് മാറ്റിവെക്കുന്നതിനു പകരം 700 മെഗാവാട്ട് പവറിൽ
നടത്താനിരുന്ന പരീക്ഷണം 200 മെഗാവാട്ടിൽ തന്നെ തുടരാൻ മേലധികാരികൾ
തീരുമാനിക്കുകയായിരുന്നു.
ഇതിനെ
തുടർന്ന് ടർബൈനിലേക്കുള്ള നീരാവിയുടെ പ്രവാഹം നിർത്തി വച്ചു. നീരാവി
നിർത്തിയാലും കുറച്ച് നേരം ടർബൈനുകൾ കറങ്ങും. ഇങ്ങനെ ടർബൈൻ കറങ്ങുമ്പോൾ ആ
ഊർജ്ജം ഒരു മിനിട്ട് നേരത്തേക്ക് കൂളന്റ് പമ്പുകൾ പ്രവർത്തിപ്പിക്കാൻ
മതിയാകുമോ എന്നു കണ്ടെത്തലായിരുന്നു പ്രധാന പരീക്ഷണ ലക്ഷ്യം. 200
മെഗാവാട്ടിൽ, തികഞ്ഞ അസ്ഥിരാവസ്ഥയിലുള്ള റിയാക്റ്ററിന്റെ പവർ ലെവൽ
കൂട്ടുന്നതിനിടയിൽ ടർബൈനുകളുടെ വേഗത കുറഞ്ഞതോടെ കൂളന്റ് പമ്പുകളുടെ
പമ്പിംഗ് ശേഷി കുറഞ്ഞു. റിയാക്റ്ററിനകത്തേക്ക് പമ്പ് ചെയ്യപ്പെടുന്ന
ജലത്തിന്റെ അളവ് കുറഞ്ഞു , ഇത് റിയാക്റ്ററിനകത്തെ ചൂട് വർദ്ധിപ്പിച്ചു.
ചൂടു കൂടിയതോടെ റിയാക്റ്ററിനകത്തെ ജലം കൂടുതൽ നീരാവിയായി മാറാൻ തുടങ്ങി.
റിയാക്ടറിനകത്തെ നീരാവിയുടെ അളവ് കൂടിയതോടെ റിയാക്ടറിന്റെ ന്യൂട്രോൺ ആഗിരണ
ശേഷി കുറയുകയും കൂടുതൽ ന്യൂട്രോണുകൾ ഫിഷൻ പ്രവർത്തനത്തിന്റെ ഭാഗമാകാൻ
തുടങ്ങുകയും ചെയ്തു. സെക്കന്റുകൾക്കകം ഇതിന്റെ പ്രതിഭാസം മൂലം കൂടുതൽ പവർ
ഉല്പാദിപ്പിക്കപ്പെടുകയും പവർ ക്രമാനുഗതമായി ഉയരുകയും ചെയ്തു. ഇത്
നിയന്ത്രിക്കാൻ കഴിഞ്ഞില്ല. റിയാക്ടറിന്റെ ശരാശരി പ്രവർത്തന ശേഷിയായ 3000
മെഗാവാട്ടും കഴിഞ്ഞ് പവർ ഉയർന്ന് മൂന്നു സെക്കൻഡിനകം അത് പതിനായിരം
മെഗാവാട്ടിലെത്തി. നീരാവിയുടെ സമ്മർദം താങ്ങാനാവാതെ ഉന്നത മർദത്തിൽ
റിയാക്ടർ കോർ പൊട്ടിത്തെറിച്ചു. ഉന്നത ഊഷ്മാവിൽ രൂപപ്പെടുന്ന ഹൈഡ്രജന്
തീപിടിച്ച് മൂന്നു സെക്കൻഡിനകം രണ്ടാമത്തെ പൊട്ടിത്തെറിയും സംഭവിച്ചു.
റിയാക്ടറിന്റെ ഉരുക്കുകവചങ്ങൾ തകർന്ന് ടൺകണക്കിന് റേഡിയോ ആക്ടീവ്
പദാർത്ഥങ്ങൾ അന്തരീക്ഷത്തിലെത്തി.
നൂറു
ഹിരോഷിമകൾക്ക് തുല്യമായ സ്ഫോടനമാണെന്നറിയാതെ, എമർജൻസി ടാങ്കിൽ സംഭവിച്ച
സ്ഫോടനമാണെന്ന് തെറ്റിദ്ധരിച്ച്, റിയാക്ടർ സുരക്ഷിതമാണന്ന് പ്രഖ്യാപിച്ച്
അനുവദനീയമായതിലും അധിക റേഡിയേഷൻ ഏറ്റുകൊണ്ട് അവർ അഗ്നിശമനപ്രവർത്തനങ്ങൾ
നടത്തി. പിന്നീട് ആണവസ്ഫോടനമാണെന്ന് തിരിച്ചറിഞ്ഞപ്പോൾ റേഡിയോ ആക്റ്റീവ്
വികിരണങ്ങളെ തടയാൻ ശ്രമിച്ചു. റിയാക്ടർ നിലനിന്നിരുന്ന പ്രിപ്പയറ്റ് നഗരം
റേഡിയോ ആക്ടീവ് പദാർത്ഥങ്ങളാൽ പൂർണമായി മലിനീകരിക്കപ്പെട്ടിരുന്നു.
റേഡിയേഷൻ തോത് അതി ഭീകരമായ തോതിൽ വർദ്ധിച്ചതിനാൽ, റിയാക്ടറിനു മുപ്പത്
കിലോമീറ്റർ പരിധിയിലുള്ള എല്ലാവരേയും പിറ്റേന്നു തന്നെ
ഒഴിപ്പിച്ചു.പിന്നീട് പലർക്കും ഇതു മൂലം ക്യാൻസറുകൾ പിടിപെടുകയും,
മരണപ്പെടുകയും ചെയ്തു. 9 ലക്ഷത്തിൽപരം കുട്ടികൾ ആണ് 2004 വരെയുള്ള
വർഷത്തിനിടയിൽ മരണപ്പെട്ടത്.
ഇതിന്റെ ശുചീകരണ
പ്രവർത്തനങ്ങളിൽ ഏർപ്പെട്ടത് രാജ്യത്തെ എട്ട് ലക്ഷത്തോളം വ്യക്തികളാണ്.
അതിൽ അധ്യാപകരും വിദ്യാർഥികളും സാങ്കേതിക പ്രവർത്തകരും സൈനികരും അങ്ങനെ പല
മേഘലകളിലുള്ള വ്യക്തികൾ ഉണ്ടായിരുന്നു.സുരക്ഷാ മാനദണ്ഡങ്ങൾ
പാലിച്ചുവെങ്കിലും പിന്നീട് ഇത് മൂലം പല അസുഖങ്ങൾ ബാധിച്ച് ശുചീകരണത്തിന്
ഏർപ്പെട്ട പലരും മരണപ്പെട്ടു .1983 ചെർണോബിലെ നാലാമത്തെ റിയാക്ടർ
നിർമിക്കുമ്പോൾ 30 കൊല്ലത്തേക്ക് സുരക്ഷിതം എന്നാണ് കരുതിയിരുന്നതാണ്
മൂന്നു കൊല്ലം കഴിഞ്ഞപ്പോൾ തകർന്നുവീണത്.
ഇന്ന്
പ്രിപ്പയറ്റ് ഒരു പ്രേതനഗരമാണ്. നഗരത്തിനു ചുറ്റും കാണുന്ന ഗ്രാമങ്ങൾ ആ
ഗ്രാമങ്ങളിലെ പുല്ലുകൾ പുഴുക്കൾ സർവ്വ ജീവജാലങ്ങളും എന്തിനു
മണ്ണുപോലുംതുടച്ചു മാറ്റപ്പെട്ടിരിക്കുന്നു. സോവിയറ്റ് യൂണിയന്റെ ആധുനിക
നഗരങ്ങളിൽ ഒന്നായിരുന്നു പ്രിപ്പയറ്റ് .ആ നഗരത്തിൻറെ ഇന്നത്തെ അവസ്ഥ
ദയനീയമാണ്. മരങ്ങളൊക്കെ വളർന്നുവലുതായി കാടായി മാറിയിരിക്കുകയാണ്,
നഗരത്തിലെ ഓരോ മുക്കും മൂലയും.വലിയ വലിയ ഷോപ്പിങ് കോംപ്ളക്സുകളുടെ അകത്ത്
മരങ്ങൾ വളർന്നു നിൽക്കുന്നു ,ഭക്ഷണം കഴിച്ച ബാക്കി ,സിനിമാശാലകൾ
,അങ്ങനെതന്നെ കിടക്കുന്ന കൊച്ചുകുട്ടികളുടെ കളിസ്ഥലങ്ങൾ കളിപ്പാട്ടങ്ങൾ
ഏതോ ഒരു പ്രേതംപെട്ടെന്ന് ബാധിച്ച ഒരു പ്രതീതിയാണ് ഇപ്പോൾ ആ നഗരത്തിലെ
അവസ്ഥ .
300 കോടി വർഷം
കഴിയാതെ പ്രീപ്പയറ്റ് നഗരത്തിൽ ഒരു മനുഷ്യനും താമസിക്കാൻ കഴിയില്ല എന്നാണ്
ശാസ്ത്രം പറയുന്നത്.അമ്പതിനായിരം കൊല്ലമെങ്കിലും ആണവവികിരണത്തിന്റെ ദൂഷ്യം ആ
നാടിന് ചുറ്റും ഉണ്ടാകുമെന്നും ശാസ്ത്രം നമ്മളോട് പറയുമ്പോഴും ആണവ
വൈദ്യുതി ഉണ്ടാക്കുന്ന കാര്യത്തിലും ആണവ ബോംബുകൾ ഉണ്ടാക്കുന്ന കാര്യത്തിലും
അമിതമായി ആഹ്ലാദിക്കുന്ന ഓരോ രാഷ്ട്രവും ഓരോ ശാസ്ത്ര നേതൃത്വവും
തിരിച്ചറിയേണ്ട യാഥാർത്ഥ്യമാണ് പ്രിപ്പയറ്റ് നഗരം ഇന്ന് അനുഭവിക്കുന്നത്
എന്ന് പറഞ്ഞു കൊണ്ട് സാർ ക്ലാസ് അവസാനിപ്പിച്ചു.
ഉചിതമായ
അറിവ് ഉചിതമായ സമയത്ത് ഉചിതമായ രീതിയിൽ ഉപയോഗിക്കപ്പെടാതിരുന്നതു കൊണ്ട്
ഉണ്ടായ ഒരു ദുരന്തമാണ് ചെർണോബിൽ ദുരന്തം .നമ്മുടെ തീരുമാനങ്ങൾ ആണ് നമ്മെ
മുന്നോട്ടു നയിക്കേണ്ടത്. അറിവ് ഉചിതമായ സമയത്ത് ഉപയോഗപ്പെടുത്തണം എന്ന്
സന്ദേശത്തോടെ കൂടിയാണ് സിജു സാർ ഇന്നത്തെ ക്ലാസ് അവസാനിപ്പിച്ചത്.
അൽ ഫാത്തിമ ഷാജഹാൻ (എസ് പി സി സീനിയർ കേഡറ്റ് , കോട്ടൺ ഹിൽ സ്ക്കൂൾ)
👍👍👍
ReplyDelete